നജ്റാൻ: സൗദി അറേബ്യയിലെ നജ്‌റാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായ മൂന്ന് പേർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്.
നഴ്‌സുമാർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും കിംഗ് ഖാലിദ് ഹോസ്പിയുടെ നഴ്സുമാരായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 
                






