ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടെ നവീകരിച്ച മന്ത്രിസഭയിലൂടെ യു.എ.ഇ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു.
കൊവിഡ് പ്രതിസന്ധിക്കിടയില്‍പെട്ട യു.എ.ഇ സാമ്പത്തിക രംഗത്തിന്റെ ഭാവിയെ പുനര്‍നിര്‍വചിക്കുന്നതിനും ഡിജിറ്റല്‍ മേഖലയിലൂടെയുള്ള സാമ്പത്തിക വളര്‍ച്ചക്ക് പ്രഥമ പരിഗണന കൊടുക്കാനുമാണ് പുതിയ മന്ത്രി സഭ ഒരുങ്ങുന്നുത്.
മന്ത്രി സഭാ പ്രഖ്യാപനത്തിനിടെ ദേശീയ സാമ്പത്തിക രംഗം തങ്ങളുടെ പ്രഥമ പരിഗണനയാണെന്നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്.
സാമ്പത്തിക മേഖലയിലേക്ക് മൂന്ന് മന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നത്. സാമ്പത്തിക മന്ത്രി, സംരഭകത്വ, ചെറുകിട, ഇടത്തരം സംരങ്ങളുടെ സഹമന്ത്രി, വിദേശ വ്യാപാര സഹമന്ത്രി എന്നിങ്ങനെയാണ് മൂന്ന് സാമ്പത്തിക മന്ത്രി സ്ഥാനങ്ങള്‍. രാജ്യത്തെ ചെറുകിട, ഇടത്തരം സംരഭകത്വത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാനാണ് മന്ത്രി സഭാ തീരുമാനം.
ഇതിനു പുറമെ ഡിജിറ്റല്‍ എക്കണോമി ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹമന്ത്രിയായി ഒമര്‍ അല്‍ ഒലാമയെയും നിയമിച്ചു.









































