ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി യുഎഇ. ഇന്ത്യയിൽ കൊവിഡ് (Covid) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയിരുന്നത്.
14 ദിവസത്തോളം ഇന്ത്യയിൽ തങ്ങിയവർക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നും യുഎഇയിലേക്ക് യാത്രചെയ്യാനും അനുവാദമില്ല. എന്നാൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസ് തുടരുന്നു.
യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ കൊവിഡ് പ്രോട്ടോകോൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.








































