ദുബായ്: യുഎഇയിൽ പുതുതായി 391 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗമുക്തരായത് 143 പേർക്കാണ്. ഇക്കാര്യം ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. കോറോണ രോഗികളെ കണ്ടെത്താനുള്ള പരിശോധന രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
രോഗലക്ഷണം കാണുന്നവർ കൃത്യമായി പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി യുഎഇയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്നലെ ഏറ്റവും അധികം കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
മാത്രമല്ല അവധിക്കാലത്ത് ജനങ്ങൾ സുരക്ഷയില്ലാതെ ഇടപഴകിയത് രോഗവ്യാപനത്തിന് കാരണമായെന്നാണ് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്.