gnn24x7

കൊറോണ; ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാം ഒരാഴ്ചത്തേക്ക് കൂടി നീട്ടി യു.എ.ഇ

0
262
gnn24x7

ദുബായ്: കൊറോണ വൈറസിനെ ചെറുക്കുന്നതിനായി നടപ്പിലാക്കുന്ന ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാം  ഒരാഴ്ചത്തേക്ക് കൂടി നീട്ടി UAE.

രാജ്യമൊട്ടുക്കുള്ള ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമായും സമഗ്രമായും നടപ്പാക്കുന്നതിനായാണ് സ്റ്റെറിലൈസേഷൻ പ്രോഗ്രാം  ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. 

വ്യാഴാഴ്ച രാത്രി 8  മണി മുതല്‍ ഞായറാഴ്ച രാവിലെ 6 മണി  വരെയായിരുന്നു മുന്‍പ്  ദേശീയ സ്റ്റെറിലൈസേഷൻ പ്രോഗ്രാം നിശ്ചയിച്ചിരുന്നത്.   എന്നാല്‍, UAEയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം പുതിയ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.  എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവെച്ച്‌​ അണുമുക്​തമാക്കുവാന്‍ ഈ  സമയം പ്രയോജനപ്പെടുത്തുക  എന്നതാണ് UAE ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം മുന്‍പ് പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യു കാലാവധിയും നീട്ടിയിരിയ്ക്കുകയാണ്.   കര്‍ഫ്യു നിര്‍ദ്ദേശം ലംഘിച്ച്‌ പുറത്തിറങ്ങിയാല്‍ കനത്ത പിഴ ഈടാക്കുമെന്നും അധികൃതര്‍   വ്യക്തമാക്കി.

രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയാണ് കര്‍ഫ്യു.  പുതിയ നിയന്ത്രണമനുസരിച്ച്‌ പിഴത്തുക 50,000 ദിര്‍ഹമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ആരും വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.  

ഭക്ഷണ ശാലകള്‍, സഹകരണ സൊസൈറ്റികള്‍, ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍എന്നിവയുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാവില്ല എങ്കിലും, ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്ന് എന്ന് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതേസമയം, ഊര്‍ജം, വാര്‍ത്താവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, മിലിറ്ററി, പൊലീസ്​, ബാങ്കി൦ഗ്,  സര്‍ക്കാര്‍ മീഡിയ, ജലം, ഭക്ഷണം, വ്യോമയാനം, പോസ്​റ്റല്‍, ഷിപ്പി൦ഗ് ​, ഫാര്‍മസ്യുട്ടിക്കല്‍സ്​, സേവന മേഖല, നിര്‍മാണ മേഖല, ഗ്യാസ്  സ്​റ്റേഷന്‍ തുടങ്ങിയവയുടെ ജോലി ആവശ്യാര്‍ഥം പുറത്തിറങ്ങാം.

അതേസമയം,  UAEയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 63 പേര്‍ക്കുകൂടി ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 468 ആയി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here