ദുബായ്: പൊതുമാപ്പ് കാലാവധി മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി യുഎഇ മാർച്ച് ഒന്നിന് മുൻപ് വീസാ കാലാവധി അവസാനിച്ചവർക്ക് യുഎഇ വിടാൻ നവംബർ 17 വരെ സമയം അനുവദിച്ച് യുഎഇ.മെയ് എട്ടിന് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ഇന്ന് അവസാനിക്കാനിരിക്കേയാണ് വിസാ നിയമ ലംഘകർക്ക് പിഴകൂടാതെ രാജ്യം വിടാൻ മൂന്ന് മാസത്തേയ്ക്ക് കൂടി സമയം നൽകിയിരിക്കുന്നത്.
മാർച്ച് ഒന്നിന് കാലാവധി അവസാനിച്ച എല്ലാത്തരം വിസകൾക്കും ഉത്തരവ് ബാധകമാണ്. മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്കും, വിസ റദ്ദാക്കിയവർക്കും പൊതുമാപ്പ് ആനുകൂല്യം കിട്ടില്ല. പൊതുമാപ്പിന്റെ ഭാഗമായി രാജ്യം വിടുന്നവർക്ക് പിന്നീട് യുഎഇയിലേക്ക് തിരിച്ചു വരുന്നതിന് വിലക്കില്ല.