1. മുരിങ്ങയിലകളിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മുരിങ്ങയില ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച മുരിങ്ങയില ചായ കുടിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
2. തുളസി ചായ ചുമ, ജലദോഷം ഉൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ ഭേദമാക്കുന്നത് വരെ സഹായിക്കുന്നു. രാവിലെയും വൈകുന്നേരവും തുളസി ഇല ചായ കുടിക്കാം.
3. ബേ ലീഫ് ചായ ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നു. ബേ ഇലകളിൽ കഫീക് ആസിഡ് നിറഞ്ഞിരിക്കുന്നു. ഈ ആസിഡ് രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
4. കറിവേപ്പില ഇലകളിൽ ഉപ്പ് കുറവും ഉയർന്ന അളവിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഈ ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നു. കറിവേപ്പില ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് കറിവേപ്പില ചായ കുടിക്കുക.
5. പേരയ്ക്ക ഇല ചായ ബിപി നിയന്ത്രിക്കാൻ മാത്രമല്ല രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ദഹനനാളത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb