gnn24x7

രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ‌ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ

0
507
gnn24x7

രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ചായയോ കോഫിയോ കുടിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്ന ചില ആളുകളും ഉണ്ട്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാവരെയും അലട്ടാറുണ്ടായിരിക്കും. ഇന്നത്തെ ജീവിത രീതിയും മറ്റും ചെറുപ്പക്കാരെ പോലും
നിത്യരോഗി ആക്കി മാറ്റിയിരിക്കുകയാണ്. രോഗപ്രതിരോധശേഷി ഇല്ലാത്തതും അസുഖങ്ങൾ വര്ധിക്കുവാൻ കാരണമാകുന്നു.

നല്ല ആരോഗ്യം ലഭ്യമാക്കുന്നതിന് രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കോഫിയോ കഴിക്കുന്നതുപോലെ നമ്മുടെ ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നമ്മുടെ ദിവസം ചെറുചൂട് വെള്ളത്തിൽ മഞ്ഞൾ ചേർത്തു കുടിച്ചു കൊണ്ട് തുടങ്ങാം. മഞ്ഞളിന്റെ ആരോഗ്യഗുണങ്ങൾ നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ? വെറുംവയറ്റില്‍ ഇളംചൂടു മഞ്ഞള്‍ വെള്ളം കുടിയ്ക്കുന്നതു ഒത്തിരി ആരോഗ്യഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്നു.

തടി കുറയ്ക്കാന്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് ഒരു ഉത്തമ പരിഹാരമാണ്. ഹൃദയാരോഗ്യത്തെ സംരകശിക്കുവാനും ഇത് ഗുണപ്രദമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകൾ കൊളസ്‌ട്രോൾ കുറക്കുവാൻ ഏറെ സഹായകമാണ്. ശരീരത്തിലുള്ള വിഷാംശത്തെ മഞ്ഞൾ പുറന്തള്ളുന്നത് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ഏറെ ഗുണപ്രദമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here