ദക്ഷിണ കൊറിയയുടെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ലോകത്താകെ ആശങ്ക ജനിപ്പിക്കുന്നതാണ്.
രോഗലക്ഷണം പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗ ലക്ഷണം ഉള്ളവരുടെതിന് സമാനമായി മൂക്ക്,തൊണ്ട, ശ്വാസകോശം എന്നിവയില്‍ രോഗാണുക്കള്‍ ഉന്ദായേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.
ജാമ ഇന്റര്‍നാഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം രോഗലക്ഷണം പ്രകടമാക്കാത്തവരും വൈറസ് വാഹകര്‍ ആകാമെന്ന സാധ്യതയാണ് വ്യക്തമാക്കുന്നത്.
സൂന്‍ ചുന്‍ഹ്യാങ് യുണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍, ഇവര്‍ പഠനത്തിനായി മാര്‍ച്ച് ആറിനും 26 നും ഇടയില്‍ ഐസൊലേഷനില്‍ കഴിഞ്ഞ 303 പേരില്‍ നിന്ന് സ്രവം ശേഖരിക്കുകയായിരുന്നു.
26 വയസിനും 32 വയസിനും ഇടയില്‍ പ്രായമുണ്ടായിരുന്ന ഇവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളായിരുന്നു.
അതില്‍ തന്നെ 193 പേര്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു,110 പേരാകട്ടെ ഒരു രോഗലക്ഷ്ണവും പ്രകടിപ്പിച്ചതുമില്ല.
രോഗ ലെക്ഷണം പ്രകടിപ്പിക്കാത്തവരില്‍ 89 പേര്‍ പിന്നീട് രോഗലെക്ഷണം പ്രകടിപ്പിക്കുകയും ചെയ്തു.
രോഗലെക്ഷണം ഉള്ളവരുമായി ഇല്ലാത്തവരെ താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതിന് എടുക്കുന്ന സമയം കുറവാണ്, ഇവരുടെ ഫലം 17 മുതല്‍ 19.5 ദിവസത്തിനുള്ളില്‍ നെഗറ്റീവ് ആകുന്നുണ്ട്,ഇവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചതിനറെ എട്ടാം ദിനമാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തത്.
അതേസമയം വൈറസിന്റെ സാന്നിധ്യം ഉണ്ടോ എന്നത് മാത്രമാണ് തങ്ങളുടെ പഠനത്തില്‍ പരിശോധനയ്ക്ക് വിധേയം ആക്കിയതെന്നും അത് വൈറസ് വ്യാപനത്തിന് കാരണം ആകുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ ഗവേഷണ സാധ്യതകളാണ് ദക്ഷിണ കൊറിയന്‍ ഗവേഷകരുടെ പഠനം തുറന്നിട്ടിരിക്കുന്നത്.