അര കപ്പ് തുവരപ്പരിപ്പ് കഴുകി വൃത്തിയാക്കി കുക്കറിൽ ഇടുക. ഇതിലേക്ക് രണ്ടു വാഴയ്ക്ക ഒരു മീഡിയം വലുപ്പത്തിൽ മുറിച്ചിടുക, 4-6 വെളുത്തുള്ളി, 5 പച്ചമുളക്, ഒരു മീഡിയം സവാള അരിഞ്ഞത്, കുറച്ച് കറിവേപ്പില,അര സ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, വെള്ളം ഇത്രേം ഇട്ട് രണ്ടു വിസിൽ വരുമ്പോൾ ഓഫ് ചെയ്യുക.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക്, ജീരകം, രണ്ടു ഉണക്കമുളക്, കുറച്ച് കറിവേപ്പില, ഇത്രേം വഴറ്റുക. ഇതിലേക്ക് വെന്ത വാഴക്കായും പരിപ്പും ചേർത്തിളക്കി പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിച്ച് കുറച്ച് മല്ലിയില കൂടെ ഇട്ട് ഇളക്കി സെർവിങ് പ്ളേറ്റിലേക് മാറ്റുക…