gnn24x7

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

0
691
gnn24x7

അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്ന് സിക വൈറസ് അവലോകന യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോർട്ട്. യോഗത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളും കേന്ദ്ര സംഘവും ജില്ലാ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

gnn24x7