gnn24x7

കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ “ഒന്നിച്ചോണം പൊന്നോണം” ആഗസ്റ്റ് 19ന്

0
706
gnn24x7

കോർക്ക്: കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ (CPMA) ഓണാഘോഷ പരിപാടികൾ “ഒന്നിച്ചോണം പൊന്നോണം” അതിവിപുലമായി ആഗസ്റ്റ് 19ന് കൊണ്ടാടുന്നു. അയർലൻഡിലെ പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന CPMA അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ  സെന്റ്. ഫിൻബാർ നാഷണൽ ക്ലബ്ബ് ടോഗർ, T12DC58  വച്ച് നടത്തപ്പെടുന്നതാണ്.

ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി അസോസിയേഷന്റെ നേതൃത്വത്തിൽ  ഒരുക്കുന്ന പായസമേള ഓഗസ്റ്റ് 12 ശനിയാഴ്ച മരിയൻ ഹാൾ, ബാലിൻഹസിഗ്, T12PN2X നടത്തപ്പെടുന്നതാണ്.

ആഗസ്റ്റ് 19ലെ ഓണാഘോഷ പരിപാടിയിൽ അത്തപ്പൂക്കളം, തിരുവാതിര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, വടംവലി, മലയാളി മങ്ക,, മലയാളി മാരൻ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം വിവിധതരം കലാപരിപാടികൾ അരങ്ങേറുന്നു. Rhythm the voice of Nenagh സംഗീത ബാൻഡിന്റെ വർണ്ണാഭമായ പരിപാടികളോടെ ഒന്നിച്ചോണം പൊന്നോണം സമാപിക്കുന്നതാണ്.

അയർലൻഡിലെ മുഴുവൻ പ്രവാസി മലയാളികളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി   CPMA കമ്മിറ്റി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7