gnn24x7

കേരളഹൗസ് സംഘടിപ്പിക്കുന്ന വള്ളം കളിയുടെ സ്വാഗതസംഘം രൂപീകരിച്ചു

0
383
gnn24x7


അയർലൻഡ്: കേരളഹൗസ് സംഘടിപ്പിക്കുന്ന വള്ളം കളിയുടെ സ്വാഗതസംഘം രൂപീകരിച്ചു. സുനില്‍കുമാര്‍ (കാര്‍ലോ മലയാളി കമ്മ്യൂണിറ്റി), മെല്‍ബിന്‍ പോള്‍ (കേരള ഹൗസ്) എന്നിവരെ സ്വാഗതം സംഘം കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തു. Melvin Bonny (കില്‍ക്കെന്നി മലയാളി അസോസിയേഷന്‍), സാബു (വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍), ബോബി തോമസ് (Wexford മലയാളി കമ്മ്യൂണിറ്റി), സിബി ജോസഫ് (Athy മലയാളി കമ്മ്യൂണിറ്റി), ബിനോയ് (കാര്‍ലോ മലയാളി കമ്മ്യൂണിറ്റി) എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.

കാര്‍ലോയില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ നാല്‍പ്പതിലധികം ആളുകളാണ് പങ്കെടുത്തത്. യോഗത്തില്‍ വച്ച് കേരളഹൗസ് കാര്‍ണിവര്‍ -2023 ന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു.

ഏപ്രില്‍ 10 നാണ് കാര്‍ലോയിലെ Barrow നദീതീരത്ത് കേരളഹൗസ് സംഘടിപ്പിക്കുന്ന വള്ളം കളി നടക്കുന്നത്. 21 ടീമുകളാണ് ഈ വര്‍ഷത്തെ വള്ളംകളിയില്‍ മാറ്റുരയ്ക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7