gnn24x7

‘ആത്മീയം’; ഡബ്ലിൻ സിറോ മലബാർ സഭ കുട്ടികൾക്കായി ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു

0
484
gnn24x7

ഡബ്ലിൻ: ഡബ്ലിൻ സിറോ മലബാർ സഭ കുട്ടികൾക്കായി ‘ആത്മീയം’ എന്ന പേരിൽ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght യിൽ വച്ച് മൂന്ന് വിഭാഗങ്ങളായാണു ധ്യാനം നടത്തപ്പെടുന്നത്.

2020 ഫെബ്രുവരി 20 വ്യാഴാഴ്ച ആദ്യകുർബാന സ്വീകരിക്കുന്നതിനായി ഒരുങ്ങുന്ന കുട്ടികൾക്കായും, ഫെബ്രുവരി 21 വെള്ളിയാഴ്ച 3 മുതൽ 6 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കായും, ഫെബ്രുവരി 22 ശനിയാഴ്ച 7 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായും ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

രാവിലെ 9.30 മുതൽ 5 വരെ നടത്തുന്ന ധ്യനത്തിന്റെ റജിസ്ട്രേഷൻ www.syromalabar.ie വെബ് സൈറ്റിൽ PMS ൽ ആരംഭിച്ചുകഴിഞ്ഞു. റജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകും.

`‌വിശുദ്ധ കുർബാന ക്രൈസ്തവ ജീവിതത്തിന്റെ ഉച്ചിയും ഉറവിടവും’ എന്നതാണു ഈ വർഷത്തെ വിഷയം. നോമ്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് ആത്മീയമായ ഉണർവ്വും നൽകാൻ, പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി കുട്ടികളെ ആത്മീയമായി സഞ്ജരാക്കാൻ വി. കുർബാനയോടും, ആരാധനയോടും, പ്രാർഥനയോടും, കൂടി ക്രമീകരിച്ചിരിക്കുന്ന ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നന്നതായി സഭാ നേതൃത്വം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here