ഏറ്റുമാനൂര്‍: പ്രമുഖ സാഹിത്യകാരനായിരുന്ന ആറന്മുള സത്യവ്രതന്റ എട്ടാമത് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും മേയ് 11-ന് നടക്കുമെന്ന് ആറന്മുള സത്യവ്രതന്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നാടകരചിതാവായ രാജുകുന്നക്കാട്ടിനാണ് ഈ വര്‍ഷത്തെപുരസ്‌കാരം.
ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കോട്ടയം മാറ്റൊലി ഈ നാടകം ഈ സീസണിൽ അവതരിപ്പിച്ചു വരുന്നു. മെയ് 11 ന് മൂന്ന് മണിക്ക് എസ്എംഎസ്എം ലൈബ്രറി ശതാബ്ദി ഹാളില്‍നടക്കുന്ന അനുസ്മരണം പ്രൊഫ. ഹരികുമാര്‍ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്യും.പ്രദീപ്മാളവിക പുരസ്‌കാരസമര്‍പ്പണം നിര്‍വഹിക്കും.കേന്ദ്രഫിലിംസെന്‍സര്‍ബോര്‍ഡ്‌മെമ്പര്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തും. ചടങ്ങില്‍ സിനിമാ പ്രൊഡക്ഷന്‍ ഡയറക്ടര്‍ അനുക്കുട്ടന്‍ ഏറ്റുമാനൂരിനെ ആദരിക്കും.ഗിരിജന്‍ ആചാരി കവിയരങ്ങ് നയിക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് സതീഷ്‌കാവ്യധാര,രക്ഷാധികാരി ജി.പ്രകാശ്,സെക്രട്ടറി അമ്പിളി.പി.കാവ്യധാര,ജി.ജഗദീഷ്
എന്നിവര്‍ പങ്കെടുത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb