gnn24x7

രാജു കുന്നക്കാടിന് പുരസ്‌കാരം സമർപ്പിച്ചു

0
372
gnn24x7

ഏറ്റുമാനൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതൻ സ്മാരക സാഹിത്യഅവാർഡ് രാജു കുന്നക്കാട്ടന് സമർപ്പിച്ചു. കോട്ടയം മാറ്റൊലിക്കുവേണ്ടി രചിച്ച ‘ഒലിവ് മരങ്ങൾ സാക്ഷി’ എന്ന നാടകമാണ് പുരസ്‌കാരത്തിന് അർഹമായത്. ജി പ്രകാശിന്റെ അധ്യക്ഷതയിൽ ലൈബ്രറി ഹാളിൽ കൂടിയ സമ്മേളനം സിനിമാ സംവിധായകൻ ദിലീപ് നാട്ടകം ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടൻ കോട്ടയം പുരുഷനാണ് രാജുവിന് അവാർഡ് തുകയായ 25000 രൂപയും,ഫലകവും, സാക്ഷ്യപത്രവും സമ്മാനിച്ചത്.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2024 ലെ രാജൻ പി ദേവ് പുരസ്‌കാരം സെക്രട്ടറി ഗിരിജൻ ആചാരി രാജു കുന്നക്കാട്ടിന് സമർപ്പിച്ചു. അനുക്കുട്ടൻ ഏറ്റുമാനൂരിനെ ചടങ്ങിൽ ആദരിച്ചു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

ഹരി ഏറ്റുമാനൂർ, കെ എം രാധാകൃഷ്ണപിള്ള  എന്നിവർ പ്രസംഗിച്ചു. പ്രസിഡണ്ട്‌  സതീഷ് കാവ്യധാര സ്വാഗതവും, അഡ്വ. കെ ആർ അനില നന്ദിയും പറഞ്ഞു. രുഗ്മിണി വിജയൻ ഗാനമാലപിച്ചു. തുടർന്ന് ഗിരിജൻ ആചാരി നയിച്ച കവിയരങ്ങും നടന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7