gnn24x7

വാട്ടർഫോർഡ് വൈകിങ്‌സ്‌ ബിഗ് ബാഷ് സീസൺ 2 കിരീടം സ്വന്തമാക്കി ബഡീസ്‌ കാവൻ

0
395
gnn24x7

ഡബ്ലിനിൽ വെച്ച് നടന്ന വൈകിങ്‌സ്‌ ‌ബിഗ് ബാഷ് സീസൺ 2 ക്രിക്കറ്റ് മത്സരത്തിൽ Black White Technologies സ്പോൺസർ ചെയ്യുന്ന ബഡീസ് കാവൻ ചാമ്പ്യന്മാരായി. ഫൈനലിൽ എ എം സി ക്കെതിരെ പത്തു വിക്കറ്റിനാണ് ബഡീസ് കാവൻ വിജയം സ്വന്തമാക്കിയത്.  ഓൾ അയർലണ്ടിലെ മികച്ച 20 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബെസ്റ് ബാറ്റ്സ്മാൻ അവാർഡ് എൽ സി സി ടീം അംഗം വിഷ്ണുവും, ബെസ്റ് ബൗളർ  അവാർഡ് തെലുഗ് വാരിയേഴ്‌സ് ടീമിലെ പരാസും സ്വന്തമാക്കി.

ബഡീസ് കാവൻ ടീം അംഗം ജിതിനാണ് മാൻ ഓഫ് ദി മാച്ച്.  ഒന്നാം സമ്മാനം 501 യൂറൊയും എവറോളിങ് ട്രോഫിയും, രണ്ടാം സമ്മാനം 351 യൂറൊയും ട്രോഫിയും ആയിരുന്നു. ഷീല പാലസ് വാട്ടർഫോർഡും, ടോം കൺസൾട്ടൻസിയും ആയിരുന്നു ടൂർണമെന്റിന്റെ മുഖ്യ സ്പോൺസേർസ്.

വളരെ ചുരുങ്ങിയ കാലയളവിൽ അയർലണ്ടിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായി പേരെടുത്തു കഴിഞ്ഞ വാട്ടർഫോർഡ് വൈക്കിങ്സ് വിവിധ കായിക ഇനങ്ങളിൽ സ്വന്തമായി ടീമുകൾ ഉള്ളതും മലയാളി യുവാക്കളുടെ നേതൃത്വത്തിൽ പ്രവൃത്തിക്കുന്നതുമായ സ്പോർട്സ് ക്ലബാണ്.   ടൂർണമെന്റ് വൻ വിജയമാക്കാൻ അകമഴിഞ്ഞു സഹകരിച്ച  എല്ലാ ടീമംഗങ്ങൾക്കും വൈകിങ്‌സ്‌ ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും  വൈകിങ്‌സ്‌ ക്ലബ് കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7