ഡബ്ലിൻ: ഈയാഴ്ചയിൽ അയർലൻഡിൽ വീണ്ടും തണുപ്പെത്തുമെന്ന് മെറ്റ് ഏറാൻ പ്രവചനം. മേഘാവൃതവും മൂടിക്കെട്ടിയതുമായ അന്തരീക്ഷമായിരിക്കും ഇന്ന് രാത്രിയിലെതെന്നും മെറ്റ് ഏറാൻ വിശദീകരിച്ചു. അൾസ്റ്ററിലെയും കൊണക്റ്റിലെയും കൗണ്ടികളിൽ ചെറിയ തോതിൽ മഴയ്ക്കും ചാറ്റൽമഴയ്ക്കും ഇന്ന്
സാധ്യതയുണ്ട്. 9-10 ഡിഗ്രി സെൽഷ്യസായിരിക്കും രാത്രിയിലെ താപനില. ഇന്ന് ശക്തമായ കാറ്റ് വീശാനുമിടയുണ്ട്.
താപനിലയിൽ പ്രകടമായ കുറവ് ഉണ്ടാവില്ലെങ്കിലും ചൊവ്വാഴ്ച രാത്രി മുതൽ രാജ്യം തണുപ്പിന്റെ ‘നെഗറ്റിവിസ’ത്തിലേയ്ക്ക് മാറുമെന്നാണ് മെറ്റ് ഏറാൻ പ്രവചിച്ചിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് കാലാവസ്ഥ മാറി മറിയുമെന്നും പല ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയ്ക്കും അന്തരീക്ഷമാകെ തണുപ്പിലേയ്ക്ക് മാറാനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്
വെയിലും സൂര്യപ്രകാശവുമുള്ള അന്തരീക്ഷമായിരിക്കുമെങ്കിലും ശക്തമാകുന്ന വിന്റർ മഴ ബുധനാഴ്ച ശക്തമായ തണുപ്പിന് കാരണമാകും. 5 – 8 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും പകൽ താപനില. മഴയോടൊപ്പം സ്നോയും ഉണ്ടാവാൻ സാധ്യതയുണ്ട്. രാത്രിയിൽ പടിഞ്ഞാറ്, വടക്ക് തീരങ്ങളിൽ കനത്ത വിന്റർ മഴയുണ്ടാകുമെന്നും നിരീക്ഷകർ പറയുന്നു. രാജ്യത്ത് -1 മുതൽ +3 ഡിഗ്രിവരെയായിരിക്കും ഏറ്റവും കുറഞ്ഞ താപനില.
വ്യാഴാഴ്ച സൂര്യപ്രകാശമുള്ള, വരണ്ട അന്തരീക്ഷമായിരിക്കും. എന്നാൽ ഉച്ചകഴിയുന്നതോടെ അന്തരീക്ഷം മേഘാവൃതമാകും. അറ്റ്ലാന്റിക് പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴയും ഉണ്ടാകും. ഉച്ചകഴിഞ്ഞ് വടക്കുപടിഞ്ഞാറൻ കാറ്റെത്തുന്നതോടെ താപനില ആറ് മുതൽ ഒമ്പത് ഡിഗ്രി വരെയായി ഉയരുമെന്നും മെറ്റ് ഏറാൻ പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി