വാട്ടർഫോർഡ്: വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്രിക്കറ്റ് ക്യാമ്പ് ഒരുക്കുന്നു. അയർലൻഡ് ക്രിക്കറ്റ് ഇതിഹാസം കെവിൻ o’brien നേതൃത്വം നൽകുന്ന ക്യാമ്പ് ഒക്ടോബർ 19 ന് 1.30 മുതൽ ബാലിഗണ്ണർ GAA ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഭാവി അയർലൻഡ് ക്രിക്കറ്റിനായി ഒരുപിടി മികച്ച കളിക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യംമുൻനിർത്തി ടൈഗേഴ്സ് അണിയ്ചൊരുക്കുന്ന ക്യാമ്പ് ഏറെ ആവേശത്തോടയാണ് രക്ഷകർത്താക്കളും കുട്ടികളും കാത്തിരിക്കുന്നത്. ക്യാമ്പിന്റെ തുടർച്ചയായി കുട്ടികളുടെ കഴിവും പ്രായവും അനുസരിച്ചുള്ള കൂടുതൽ പരിശീലന ക്യാമ്പുകൾ 2025 ജനുവരി മുതൽ സങ്കടിപ്പിക്കാൻ ഉള്ള ഒരുക്കങ്ങളുമായി ടൈഗേഴ്സ് മുന്നോട്ട് പോകുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ അയർലൻഡ് ക്രിക്കറ്റിൽ മികച്ച ടീമായി പേരെടുത്ത ക്ലബിന് പിന്തുണയുമായി 150 ലതികം വർഷം പഴക്കം ഉള്ള ലിസ്മോർ ക്രിക്കറ്റ് ക്ലബും ക്യാമ്പിൽ പങ്കെടുക്കുന്നു. ക്യാമ്പിന്റെ മുഖ്യ സ്പോണർസ് ആയ KP Sheridan Roofing, Essar Healthcare Limited ഉം ക്യാമ്പിന്റെ വിജയത്തിനായി ക്ലബിനോടപ്പം നിൽക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb