gnn24x7

ഇടതുമുന്നണി തുടർഭരണത്തിനായി സാംസ്കാരിക നായകർ എൽഡിഎഫ്‌ യുകെ ആന്റ്‌ അയർലണ്ട്‌ വേദിയിലെത്തുന്നു

0
253
gnn24x7




ഡബ്ലിൻ: ആസന്നമായ കേരളനിയമസഭ തിരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണപ്രവർത്തനങ്ങൾക്ക് എൽഡിഎഫ്‌ യുകെ ആന്റ്‌ അയർലണ്ട്‌ കമ്മിറ്റി രൂപം നൽകി. തിരഞ്ഞെടുപ്പിനു മുൻപ് ഇനി എല്ലാ ആഴ്ചകളിലും കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രിയങ്കരരായ വ്യക്തികൾ ഇടതുമുന്നണി വേദിയിൽ അണിനിരക്കും.

മലയാളികൾക്ക് പ്രിയപ്പെട്ട സാംസ്കാരികനായകൻമാരായ പ്രശസ്ത എഴുത്തുകാരൻ സഖറിയ, മലയാളികളുടെ അഭിമാനമായ കവി സച്ചിദാനന്ദൻ, പുരോഗമന സദസ്സുകളിലെ നിറസാന്നിധ്യമായ സുനിൽ പി ഇളയിടം തുടങ്ങിയവർ യുകെയിലെയും അയർലണ്ടിലെയും പ്രവാസിമലയാളികളുമായി സംവദിക്കാനായി എത്തുന്നു. സാഹിത്യ സംഭാഷണസദസ്സ് മാർച്ച് 7 ഞായറാഴ്ചയാണ് ഇടതുമുന്നണി വേദിയിൽ സംഘടിപ്പിക്കുന്നത്.

മലയാളത്തിൻ്റെ അഭിമാനങ്ങളായ ഈ സാംസ്കാരിക നായകൻമാർ എന്തുകൊണ്ടാണ് മറ്റു മലയാളികളെപ്പോലെ തങ്ങളും ഇടതുപക്ഷമുന്നണിയുടെ തുടർഭരണം കേരളത്തിൽ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നതെന്ന് വിശദീകരിക്കും. പ്രവാസിമലയാളി സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്കു തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ മറുപടി നൽകുന്നതുമാണ്. മാർച്ച് 7 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

തുടർന്നുള്ള ആഴ്ചകളിലും പ്രമുഖവ്യക്തിത്വങ്ങളുമായി സംവദിക്കാൻ വേദിയൊരുക്കും. വനിതാസമ്മേളനം, രാഷ്ട്രീയവേദി തുടങ്ങിയ പരിപാടികളാണ് വരും ദിവസങ്ങളിൽ നടത്തുക. കേരളത്തിലെ വലതുപക്ഷമാധ്യമങ്ങൾ സർക്കാരിനെതിരെ നിരന്തരം അപവാദപ്രചരണം നടത്തുന്ന സാഹചര്യത്തിൽ ഈ അപവാദപ്രചാരണങ്ങളെ തുറന്നുകാട്ടുവാനും സർക്കാരിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനും വേണ്ടി ദേശാഭിമാനി പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കു വേണ്ട സഹായങ്ങൾ നൽകുവാനും കമ്മറ്റി തീരുമാനിച്ചു. ഈ പരിപാടികൾ വൻ വിജയമാക്കാനും കേരളത്തിലെ ഇടതുമുന്നണി സർക്കാരിൻ്റെ തുടർഭരണം ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ചു അണിചേരണമെന്നും കൺവീനർ രാജേഷ് കൃഷ്ണ, മുരളി വെട്ടത്ത് (ജോ. കൺവീനർ), മാനുവൽ മാത്യു (ജോ. കൺവീനർ), ഷൈമോൻ തോട്ടുങ്കൽ തുടങ്ങിയവർ അഭ്യർത്ഥിച്ചു.

ഓൺലൈൻ ആയി zoom meeting പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC ) ഫേസ്ബുക്ക് പേജിൽ തത്സമയം വീക്ഷിക്കാവുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here