ഡബ്ലിൻ: പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കുകളിലെ ഡിസ്‌കൗണ്ട് അടുത്ത വര്‍ഷവും തുടരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ലബനനിലെ ഐറിഷ് സൈനികരെ സന്ദര്‍ശിക്കുന്നതിനിടയിലാണ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കുകളിലെ കുറവ് അടുത്ത ബജറ്റിലും ഉണ്ടാകുമെന്ന് സൂചന നല്‍കിയത്.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. നേരത്തേ പ്രഖ്യാപിച്ച 20% ഡിസ്‌കൗണ്ട് 2022ലെ ശേഷിക്കുന്ന കാലയളവിലേയ്ക്ക് കൂടി നീട്ടിയിരുന്നതിനാൽ ബസ്, റെയില്‍, ഡബ്ലിനിലെ ലുവാസ് എന്നിവ ഇതനുസരിച്ച് യാത്രാ നിരക്കുകളില്‍ കുറവ് നല്‍കിയിരുന്നു.
പൊതുഗതാഗതത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും നിരക്കുകളിലെ ഡിസ്കൗണ്ട് ഒരു കാരണമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.