ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ പുരസ്‌കാരം രാജു കുന്നക്കാട്ടിന് ലഭിച്ചു. ഡിസംബർ 12ന് ഡൽഹിയിൽ വച്ച് പുരസ്‌കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാജു കുന്നക്കാട്ടിനു ലഭിക്കുന്ന പന്ത്രണ്ടാമത് പുരസ്‌കാരസ്‌മാണിത്.
കോട്ടയം മാറ്റൊലിയുടെ ജനപ്രിയ ബൈബിൾ ഡ്രമാസ്കോപ്പ് നാടകം ‘ഒലിവ് മരങ്ങൾ സാക്ഷി’യുടെ രചനക്ക് വിവിധ മേഖലകളിൽ നിന്നും നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. പ്രവാസി രത്‌ന അവാർഡ്,രാജൻ പി ദേവ് പുരസ്‌കാരം, തോപ്പിൽ ഭാസി പുരസ്‌കാരം, ആറന്മുള സത്യവ്രതൻ പുരസ്‌കാരം,ശംഖുമുദ്ര പുരസ്‌കാരം, അയർലണ്ട് മൈൻഡ് ഐക്കോൺ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് കലാ രത്ന പുരസ്‌കാരം,വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് സാഹിത്യ രത്‌ന അവാർഡ്,കോർക്ക് വേൾഡ് മലയാളി കൗൺസിൽ ആദരവ്, തിരുവനന്തപുരം നവപ്രതിഭ സുവർണ്ണ ജ്യോതിസ് അവാർഡ്, തിരുവനന്തപുരം വേദി ടു വേദിയുടെ നാടകപുരസ്‌കാരം, തിരുവനന്തപുരം സംസ്കാര സാഹിത്യവേദി പുരസ്ക്കാരം, മൈത്രി സാഹിത്യവേദിയുടെ പ്രഥമ കലാരത്‌ന അവാർഡ് എന്നിവയും രാജുവിന് ലഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
Follow Us on Whats App!
GNN24X7 IRELAND :https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































