gnn24x7

ഒ ഐ സി സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് ഡോ.മൻമോഹൻ സിങ് അനുസ്മരണം നടത്തി 

0
328
gnn24x7

വാട്ടർഫോർഡ്: ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്‌ധനും, മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു. ഓ ഐ സീ സീ  അയർലണ്ട് വൈസ് പ്രസിഡന്റ് പുന്നമട ജോർജുകുട്ടിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വാട്ടർഫോർഡ്  യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു , യോഗത്തിൽ ഗ്രേസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് പ്രതിനിധി വർഷ എമിൽ ഡോ. മൻമോഹൻ സിങിനെ അനുസ്മരിച്ചു യോഗത്തിൽ പ്രസംഗിച്ചു. 

ജനുവരി 25 ന് വാട്ടർഫോർഡിൽ നടക്കുന്ന  റിപ്പബ്ളിക്ക് ദിനാഘോഷത്തിനും, കുടുംബ സംഗമവും കൂടുതൽ വിജയകരമാക്കുന്നതിൻ്റെ  ഭാഗമായി    സംഘടിപ്പിച്ചിരിക്കുന്ന Luck Draw Coupon വിൽപ്പന വിതരണ ഉദ്ഘാടനം വാട്ടർഫോർഡ് യൂണിറ്റ്  അംഗം സാബു ഐസക്കിൽ  നിന്നും ഷാൻ സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ 

സെക്രട്ടറി സെബിൻ ജോസ് എല്ലാവര്ക്കും കൃതജ്ഞത  രേഖപ്പെട്ടുത്തി.

വാർത്ത :

റോണി കുരിശിങ്കൽ പറമ്പിൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7