gnn24x7

അയർലണ്ടിൽ ദൃശ്യം 2 ആമസോൺ പ്രൈം എത്തി

0
661
gnn24x7

കൊച്ചി: മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ജിത്തു ജോസഫ് ആണ് സിനിമയുടെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പൻ ഹിറ്റായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളും മറ്റ് ഭാഷക്കാരും സിനിമ ഏറ്റെടുത്തിരുന്നു. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫെബ്രുവരി 8 നാണ് ദൃശ്യം 2 വിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

240 രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ചിത്രം എത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here