gnn24x7

ഡബ്ലിൻ ബിനുവിന്റെ “ഗാന്ധിവധം” (സി രവിചന്ദ്രന് എം എൻ കാരശ്ശേരിയുടെ മറുപടി) എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു

0
431
gnn24x7

ഡബ്ലിൻ :  30 ജനുവരി 2025, വൈകുന്നേരം 6 മണിക്ക് Liffey Valley യിലുള്ള Clayton Hotel ൽ വെച്ച്  മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനാചരണവും “യുദ്ധം ഒഴിവാക്കൂ ” എന്ന സന്ദേശവുമായി നടത്തുന്ന സമ്മേളനത്തിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.  ഇന്ത്യയിലെ സമകാലീന സാമൂഹിക രാഷ്ട്രീയത്തെ സഹായിക്കുന്ന രീതിയിൽ ഗാന്ധി വധത്തെ അവഹേളിച്ചും നിന്ദിച്ചും പ്രസംഗവും പുസ്തകവും ഇറക്കിയ ശ്രി C രവിചന്ദ്രന്റെ നിലപാടിന് പ്രതിരോധമായി ഇറക്കിയ “ഗാന്ധിവധം എന്ന ഈ പുസ്തകം സവിശേഷ പ്രാധാന്യം അർഹിക്കുന്നു.

United Nations  മുന്നോട്ട് വെക്കുന്ന ആഗോള പൗരന്റെ ഉത്തരവാദിത്വവും Sustainable Development Goals ഉം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പെഡൽസ് എന്ന സംഘടന യുടെ നേതൃത്വത്തിലാണ് യുദ്ധത്തിനെതിരെയുള്ള സമ്മേളനവും പുസ്തക പ്രകാശനവും നടത്തുന്നത്.  Scattered Innocence (Indiwood award), Burqa, Pranayam എന്നീ കവിത സമാഹാരം പുറത്തിറക്കിയ കവിയത്രി അശ്വതി പ്ലാക്കൽ ആണ് പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിക്കുന്നത്. Queens University Belfast ലെ School of Arts, English and Languages ലെ Assistant Professor ജസ്ബീർ എം പുസ്തകം ഏറ്റുവാങ്ങും.

Associate Prof. Deepak P, Computer Science Department Queens University പുസ്തകം പരിചയപ്പെടുത്തും.  താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 

Contact: 0894052681.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7