ഡബ്ലിന്‍: ഡബ്ലിനില്‍ വലിയൊരു മയക്കുമരുന്ന വേട്ടയില്‍ ഏതാണ്ട് 3.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗാര്‍ഡായ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് സമീപകാലത്ത് ഇത്തരത്തിലുള്ള മയക്കുമരുന്നു ലോബികളുടെ അസംഘടിതമായ കുറ്റകൃത്യങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്. സ്വാര്‍ഡ്‌സിലാണ് മയക്കുമരുന്നുമായി 33 കാരനെ ഗര്‍ഡായി അറസ്റ്റു ചെയ്തത്. ഇപ്പോള്‍ ക്രിമിനല്‍ ജസ്റ്റിസ് (മയക്കുമരുന്ന് കടത്ത്) ആക്റ്റ് 1996 ലെ സെക്ഷന്‍ 2 ലെ വ്യവസ്ഥകള്‍ അനുസരിച്ച് സ്വോര്‍ഡ്‌സ് ഗാര്‍ഡ സ്റ്റേഷനിലാണ് പിടിക്കപ്പെട്ട വ്യക്തിയുള്ളത്. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
സംഘടിതവും ഗുരുതരവുമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ തലവനായ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ ഓ ഡ്രിസ്‌കോള്‍ പറഞ്ഞു: ”ഈ പ്രവര്‍ത്തനത്തില്‍ കസ്റ്റംസ് റവന്യൂ സര്‍വീസ് നല്‍കുന്ന സഹായത്തോടെ ഒരു ഗാര്‍ഡ നിരവധി വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് വിശ്വസനീയമായ ഈ മയക്കുമരുന്നുകള്‍ പിടിച്ചെടുക്കാന്‍ സാധ്യമായത്. ഇത് കൊക്കെയ്ന്‍ ആയതില്‍ ആശങ്കയുണ്ട്. കൊക്കൈയിന്‍ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നത് ഒന്നാണ്. ഇത് തടയാന്‍ സാധിച്ചു.” റെയ്ഡിന്റെ പൂര്‍ണ്ണമായ നിയന്ത്രണം ഗാര്‍ഡ നാഷണല്‍ ഏറ്റെടുത്തത്.