gnn24x7

എസ്സൻസ് അയർലൻഡ് ക്യൂരിയോസിറ്റി 20 സയൻസ് ശിൽപശാല മത്സര വിജയികളെ പ്രഖ്യാപിച്ചു

0
1096
gnn24x7

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസ്സൻസ് അയർലണ്ട് സംഘടിപ്പിച്ച ശിൽപശാലയിലെ പോസ്റ്റർ മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ബ്രയാന സൂസൻ ബിനു, രണ്ടാം സ്ഥാനം പ്രഹ്ലാദ് പ്രദീപ്, മൂന്നാം സ്ഥാനം ഡേവ് ജയ്സൺ എന്നിവരും സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ആരോൺ റോയി, എയ്ഞ്ചൽ റോയി, എന്നിവരും രണ്ടാം സ്ഥാനം നിവേദ് ബിനു, മൂന്നാം സ്ഥാനം അമൽ ടോമിയും കരസ്ഥമാക്കി.

ശാസ്ത്ര പ്രബന്ധം അവതരിപ്പിച്ചതിൽ പ്രൈമറി തലത്തിൽ ഒന്നാം സ്ഥാനം ബ്രിയാന സൂസൻ ബിനു, രണ്ടാം സ്ഥാനം മാധവ് നമ്പ്യാർ, മൂന്നാം സ്ഥാനം പ്രഹ്ലാദ് പ്രദീപ് എന്നിവരും കരസ്ഥമാക്കി. സെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനം നിവേദ് ബിനുവും, രണ്ടാം സ്ഥാനം അമൽ ടോമിയും മൂന്നാം സ്ഥാനം കാർത്തിക് ശ്രീകാന്തും കരസ്ഥമാക്കി.

പ്രൊജക്റ്റ് അവതരണത്തിൽ പ്രൈമറി തലത്തിൽ ഒന്നാം സ്ഥാനം ബ്രിയാന സൂസൻ ബിനു, രണ്ടാം സ്ഥാനം മാധവ് സന്ദീപ് നമ്പ്യാർ, മൂന്നാം സ്ഥാനം പ്രഹ്ലാദ് പ്രദീപ് എന്നിവർ കരസ്ഥമാക്കിയപ്പോൾ സെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനം നിവേദ് ബിനുവും രണ്ടാം സ്ഥാനം അമൽ ടോമിയും, മൂന്നാം സ്ഥാനം സ്റ്റീവ് സന്തോഷും കരസ്ഥമാക്കി.

സയൻസ് ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ബ്രിയാന സൂസൻ വിനുവും, രണ്ടാം സമ്മാനം സിദ്ധാർത്ഥ ബിജുവും മൂന്നാം സമ്മാനം മാധവ് സന്ദീപ് നമ്പ്യാർ ഉം കരസ്ഥമാക്കി. സെക്കൻഡറി വിഭാഗത്തിൽ സേയ സെൻ, അൻജിക നായക് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം കാർത്തിക് ശ്രീകാന്ത് കരസ്ഥമാക്കിയപ്പോൾ തൊട്ടടുത്തുതന്നെ ആയി ജോയൽ സൈജു മൂന്നാം സ്ഥാനം നേടി.

കോവിഡ് മൂലം ഈ വർഷത്തെ ശില്പശാല ഓൺലൈനായി ആണ് സംഘടിപ്പിച്ചത്. ശിൽപ്പശാലയിൽ പങ്കെടുത്ത കുട്ടികൾ വളരെ ഉയർന്ന ശാസ്ത്രാവബോധവും മികവുമാണ് പുലർത്തിയത് എന്ന് വിവിധ ശാസ്ത്ര മേഖലകളിൽ വിദഗ്ധരായ ജഡ്ജസ് വിലയിരുത്തി. സയൻസ് ടെക്നോളജി എൻജിനീയറിങ് മാത്സ് (STEM) പരിശീലനവും പ്രയോഗ വൽക്കരണവും ഭാവിയിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റത്തിന് ഇട വരുത്തും എന്നാണ് ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉള്ളവർ വിലയിരുത്തുന്നത്. അതിനുള്ള എസൻസിന്റെ ശ്രമം അത്യന്തം അഭിനന്ദനാർഹമാണ് എന്ന് ജഡ്ജസ് അഭിപ്രായപ്പെട്ടു. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും തുടർന്നുള്ള ദിവസങ്ങളിൽ കൈമാറും.

ശാസ്ത്രകൗതുകം വളർത്താൻ കുട്ടികൾക്ക് ലഭിച്ച മികച്ച ഒരു അവസരം ആയിരുന്നു ഇത് എന്ന് പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു. ട്രോഫിയും സെർട്ടിഫിക്കറ്റുകളും വിജയികൾക്ക് എത്തിച്ച് തരുന്നതാണെന്ന് എസ്സൻസ് അയർലൻഡ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here