gnn24x7

പിതാവും മകനും അയർലണ്ടിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾ; പ്രവാസ ലോകത്ത് ഇത് അത്യപൂർവ നേട്ടം

0
2255
gnn24x7

അയർലണ്ടിലെ County Council ലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണിൽ  നടത്തുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥികളായി  Tallaght South ൽ  നിലവിലെ കൗൺസിലർ ശ്രീ. ബേബി പെരേപ്പാടനെയും ടാല Central ൽ മകനായ  ഡോ. ബ്രിട്ടോ പെരേപ്പാടനെയും തെരഞ്ഞെടുത്തു.

താലയിലെ Maldron Hotel ൽ  തിങ്കളാഴ്ച്ച ചേർന്ന Fine Gael പാർട്ടി മെമ്പർമാരുടെ കൺവെൻഷനിലാണ്  ഇരുവരെയും ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

ശ്രീ.ബേബി പെരേപ്പാടൻ മൂന്നാം തവണയാണ് മത്സരിക്കുന്നത്. കന്നിയങ്കത്തിൽ സ്വതന്ത്രനായി മത്സരിച്ചു പൊരുതി തോറ്റ അദ്ദേഹം, രണ്ടാംവട്ടം Fine Gael പാർട്ടി ടിക്കറ്റിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിലാണ് Tallaght South സീറ്റ് പാർട്ടിക്ക് വേണ്ടി തിരിച്ചു പിടിച്ചത്. പ്രധാനമന്ത്രി ലിയോ വരേദ്കർ അടക്കം സാക്ഷ്യം വഹിച്ച ആ വൻ വിജയം തന്നെയാണ് ശ്രീ പെരേ
പ്പാടനെ പാർട്ടി വൃത്തങ്ങളിലും , ഐറിഷ് രാഷ്ടീ യത്തിലും ശ്രദ്ധേയനാക്കിയതും , വീണ്ടും അടുത്ത ഊഴത്തിന് അദ്ദേത്തെ  തിരഞ്ഞെടുത്തതും. ബ്രിട്ടോ പെരേപ്പാടനെ ഇത്തവണ പാർട്ടി ഏർപ്പിച്ചിരിക്കുന്ന മണ്ഡലം Tallaght Central ആണ് . ഏകദേശം രണ്ട് ദശാബ്ദങ്ങളായി പാർട്ടിക്ക് വലിയ ആധിപത്യം സ്ഥാപിക്കാൻ കഴിയാത്ത ഏരിയ ആയതിനാൽ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ്   ഈ യുവ ഡോക്ടറെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ താല ഗവൺമെൻറ് ഹോസ്പിറ്റലിൽ ഡോക്ടറായി സേവനം  ചെയ്യുന്ന ബ്രിട്ടോ പെരേപ്പാടൻ കലാ രംഗത്തും മികവ് തെളിയിച്ച അതുല്യ പ്രതിഭയാണ്. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ഡോക്ടർ ബ്രിട്ടോക്ക്‌ കഴിയുമെന്നാണ്  പാർട്ടിയുടെ വിലയിരുത്തൽ.  മണ്ഡലം തിരിച്ചു പിടിക്കാനുള്ള വാശിയേറിയ പോരാട്ടം ആയിരിക്കും ഈ തവണ താല സെൻട്രലിൽ ഉണ്ടാവുക.

പിതാവിനെയും മകനെയും ഭരണകക്ഷിയായ പാർട്ടി ഒരേ സമയം സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുന്നത് എല്ലാ മലയാളികൾക്കും  അഭിമാനാർഹമായ നേട്ടമാണ്.
ഇരുവരും തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്കും പ്രചരണങ്ങളിലേക്കും കടന്നു കഴിഞ്ഞു. മലയാളി കൂട്ടായ്മക
ളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തന ഫലം തന്നയാണ് ചരിത്രത്തിലാദ്യമായി ഒരു മലയാളി അയർലന്റിൽ ഇലക്ഷൻ
വിജയത്തിലേക്ക് നടന്നുകയറി ത് , ഇക്കുറിയും , മലയാളി സമൂഹം ഒത്തൊരുമയോടെ ഇവരുടെ വിജയങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങും എന്ന സൂചന തന്നെയാണ് അയർലന്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7