ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അയർലണ്ടിലെ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥി ലിങ്ക്വിൻസ്റ്റാർ മാത്യു നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് മത്സരിക്കുന്ന ഏക മലയാളിയാണ് ലിങ്ക്‌വിൻസ്റ്റാർ മാത്യു.




ജൂൺ 7-ആം തീയതി രാവിലെ 7 മണി മുതൽ രാത്രി 10 വരെ നടക്കുന്ന തെരഞ്ഞെടുപ്പിലേയ്ക്ക് ഡബ്ലിൻ സിറ്റി കൗൺസിൽ ഓഫിസിലെത്തി വരണാധികാരി മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

പ്രധാനമന്ത്രി സൈമൺ ഹാരിസ്, മുൻ പ്രധാനമന്ത്രി ലിയോ വരദ്കർ അടക്കം മുതിർന്ന നേതാക്കളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റവുവാങ്ങിയതിന് ശേഷമാണ് ലിങ്ക്വിൻസ്റ്റാർ മാത്യു നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് സിറ്റി കൗൺസിൽ ഓഫിസിലെത്തിയത്.

വരും ദിവസങ്ങളിൽ വളരെ ശക്തമായ മത്സരത്തിനാണ് Artane Whitehall ഇലക്‌ടറൽ വാർഡിൽ കളമൊരുങ്ങുന്നത്. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേയ്ക്ക് എല്ലാവരുടെയും സഹകരണം ലിങ്ക്വിൻസ്റ്റാർ മാത്യു അഭ്യർത്ഥിച്ചു.



വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb