gnn24x7

‘ഫയർ ഓഫ് ദി ഹോളി സ്പിരിറ്റ്’: ഇംഗ്ലീഷ് റെസിഡൻഷ്യൽ ധ്യാനം

0
182
gnn24x7

ഡബ്ലിൻ: Anointing Fire Catholic Ministry (AFCM) യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു Catholic കരിസ്മാറ്റിക് റെസിഡൻഷ്യൽ ധ്യാനം ‘ഫയർ ഓഫ് ദി ഹോളി സ്പിരിറ്റ്’ എന്ന പേരിൽ സംഘടിപ്പിക്കുന്നു. ഈ ധ്യാനം ജൂലൈ 7, 8, 9 തീയതികളിൽ (ഞായർ, തിങ്കൾ, ചൊവ്വ) നടക്കും.

De La Salle Pastoral Centre, Elderfield, Castletown Co Laois, R32 N6D8 എന്ന വിലാസത്തിൽ വെച്ചാണ് താമസിച്ചുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും AFCM, UK ടീം അംഗവുമായ ഫാ. ഷൈജു നടുവത്താനിയിലി (Fr. Shyju Naduvathaniyil) ആയിരിക്കും ധ്യാനം നയിക്കുക.

ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുർബാന, കുമ്പസാരം, വ്യക്തിപരമായ പ്രാർത്ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.

ദൈവാനുഭവത്തിൻ്റെ അഗ്‌നിയഭിഷേകം വചനത്തിലൂടെ പകർത്തപ്പെടുന്ന ഈ ധ്യാന ദിവസങ്ങളിലേക്ക് അയർലണ്ടിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

Dinto: +353 89 277 7229

 Alex: +353 87 952 0150

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7