gnn24x7

ഏറ്റവും ചൂടേറിയ വാരാന്ത്യം; തിങ്കളാഴ്ചയോടെ രാജ്യത്ത് വീണ്ടും മഴയെത്തും

0
424
gnn24x7

ഈ വാരാന്ത്യം അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും Met Eireann. അയര്‍ലണ്ടില്‍ ഈ വര്‍ഷം ഉണ്ടായതില്‍ വച്ച് ഏറ്റവും ചൂടേറിയ വാരാന്ത്യമായിരിക്കും ഇതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഇന്ന് (ശനിയാഴ്ച) പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. രാവിലെ ചെറിയ മൂടല്‍മഞ്ഞ് ഉണ്ടാകുമെങ്കിലും പെട്ടെന്ന് തന്നെ തെളിയും. മേഘം ഉരുണ്ടുകൂടാന്‍ സാധ്യതയുണ്ടെങ്കിലും തെളിഞ്ഞ വെയിലും ലഭിക്കും. 19 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാം. ഞായറാഴ്ചയും ഇതേ കാലാവസ്ഥ തുടരുകയും ചൂട് പരമാവധി 20 ഡിഗ്രിയിലേയ്ക്ക് എത്തുകയും ചെയ്യും. കിഴക്കന്‍ പ്രദേശത്ത് പക്ഷേ ചാറ്റല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കടലോരപ്രദേശത്ത് തണുത്ത കാറ്റിനും സാധ്യത.

തിങ്കളാഴ്ചയോടെ രാജ്യത്ത് വീണ്ടും മഴയെത്തുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഒപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മഴ ശക്തമാകുമെന്നും പ്രവചിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here