gnn24x7

St. Patrick’s day പരേഡിൽ IFAയുടെ തുടർച്ചയായ സജീവ പങ്കാളിത്തം

0
352
gnn24x7

Drogheda: St. Patrick’s day പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രദിനിധീകരിച്ച്  ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) സജീവമായി  പങ്കെടുത്തു. ഭാരതത്തിന്റെ സംസ്കാരവും മഹത്വവും  ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ആഘോഷത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തു. പരേഡിൽ പങ്കെടുത്തവർക്ക്‌ ആവേശം പകർന്നുകൊണ്ട് മുൻ വർഷത്തേക്കാൾ അധികം കാണികളും തടിച്ചുകൂടിയിരുന്നു. 

വിവിധങ്ങളായ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും ചെണ്ടമേളത്തിന്റെ അകമ്പടിയിൽ  വർണ്ണാഭമായ കുടകൾ ഉയർത്തിപ്പിടിച്ചുകൊണ്ടു താളാത്മകമായി നടന്നു നീങ്ങിയപ്പോൾ ആവേശം വർദ്ധിപ്പിക്കുന്ന തരത്തിൽ പുലി കളി അവതരിപ്പിച്ചവർ അവരുടെ ഊർജ്ജസ്വലവും ആകർഷകവുമായ നൃത്തത്തിലൂടെ കാണികളെ  സന്തോഷഭരിതരാക്കി.

താളങ്ങളും നിറങ്ങളും ഊർജ്ജവും ഒരുമിച്ച് ചേർന്ന ഈ പ്രകടനം ഭാരതത്തിന്റെ  സാംസ്കാരിക വൈവിധ്യത്തിന്റെ യഥാർത്ഥ പ്രതിനിധാനമായിരുന്നു.

പരേഡിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും IFA യുടെ നന്ദി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7