ഇത്തവണത്തെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളിയായ അഡ്വ. ജിതിന്‍ റാം ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തിലും ബിരുദം നേടിയ ആലപ്പുഴ സ്വദേശിയായ ജിതിൻ നിലവില്‍ ഡബ്ലിനിലുള്ള ലൂയിസ് കെന്നഡി സൊളിസിറ്റേഴ്‌സില്‍ ഇമിഗ്രേഷന്‍, പ്രോപ്പര്‍ട്ടി വിഭാഗങ്ങളിലെ നിയമവശങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ്.
ഡബ്ലിന്‍ ബിസിനസ് സ്‌കൂളില്‍ നിന്നും ടാക്‌സേഷന്‍ ഡിപ്ലോമ കൂടി പാസായിട്ടുള്ള ജിതിന്‍, അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ പ്രശസ്തമായ ഷീലാ പാലസ് റസ്റ്ററന്റിന്റെ ഉടമ കൂടിയാണ്. അയര്‍ലണ്ടിലെ റോസ് മലയാളം, ഐറിഷ് ഇന്ത്യന്‍ ക്രോണിക്കിള്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സിഇഒ ആയും ജിതിന്‍ പ്രവർത്തിക്കുണ്ട്. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കിടയിലും ഇതിനോടകം ജിതിൻ സുപരിചിതനായി മാറിയിട്ടുണ്ട്.
കോവിഡ് കാലത്ത് രാജ്യത്തെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കുള്ള അധിക വിസാ കാലയളവ് അനുവദിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറായത് ഗ്രീന്‍ പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ജിതിന്റെ പ്രവര്‍ത്തനഫലമായാണ്. കൂടാതെ കോവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന ദീര്‍ഘകാല വിസാ സേവനം ജിതിനും സംഘവും ഇടപെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. നിലവിൽ മാതാപിതാക്കളെ തങ്ങളോടൊപ്പം അയര്‍ലണ്ടില്‍ നിര്‍ത്തുന്നതിനായി പ്രത്യേക വിസ ഏര്‍പ്പെടുത്തണമെന്നുകാട്ടി ജിതിന്‍ സമപ്പിച്ച നിവേദനം അധികൃതരുടെ പരിഗണനയിലാണ്. കുടിയേറ്റക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സമയബന്ധിതമായും അധികൃതര്‍ക്ക് അവഗണിക്കാന്‍ സാധിക്കാത്ത രീതിയിലും ഇടപെടുന്ന ജിതിൻ അയര്‍ലണ്ടിലെ പ്രവാസിസമൂഹത്തിനാകെ പ്രതീക്ഷ പകരുന്ന വ്യക്തിത്വമാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിലെ ജിതിന്റെ സാന്നിദ്ധ്യം പ്രവാസി സമൂഹത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള യാത്രയുടെ തുടക്കം കൂടിയാകുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






