gnn24x7

കിൽക്കെന്നിയിൽ മലയാളം മിഷൻ ക്ലാസ് ഉദ്ഘാടനവും ജോസഫ് മാഷിനു സ്വീകരണവും

0
397
gnn24x7

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ ടി ജെ ജോസഫ് സാറിന് സ്വീകരണവും മലയാളം മിഷൻ അയർലൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനവും കിൽക്കെന്നിയിൽ വച്ച് നടത്തുന്നു. കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയാണ് സ്വീകരണവും ക്ലാസും സംഘടിപ്പിക്കുന്നത്.ഓഗസ്റ്റ് 25-ആം തീയതി വൈകിട്ട് ആറുമണിക്കാണ് ഉദ്ഘാടനവും സ്വീകരണവും.

പ്രൊഫസർ ടി ജെ ജോസഫ് എഴുതിയ ആത്മകഥയായ അറ്റുപോകാത്ത ഓർമ്മകൾ എന്ന കൃതിക്കാണ് ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.

അയർലണ്ടിൽ പുതുതായി ആരംഭിച്ച മലയാളം മിഷൻ ചാപ്റ്ററിന് കീഴിൽ തുടങ്ങുന്ന ആദ്യ മലയാളം ക്ലാസ് ആണ് കിൽക്കിനിയിൽആരംഭിക്കുന്നത്. കിൽക്കെനി സെന്റ് കാനസിസ് നൈബർഹൂഡ് ഹാൾ അങ്കണത്തിൽ വച്ചാണ് സ്വീകരണവും ഉത്ഘാടനവും നടത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here