ഏപ്രിൽ 26ന് അൽസാ സ്പോർട്സ് സെന്ററിൽ നടന്ന മൈൻഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടനമികവുകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.
അയർലണ്ടിൽ ആദ്യമായി കേരളാ ജില്ലാടിസ്ഥാനത്തിൽ നടത്തിയ ഫുട്ബോൾ മത്സരങ്ങൾ കാണികൾക്കും കളിക്കാർക്കും ഒരുപുതിയ അനുഭവമായിരുന്നു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കോട്ടയം ജില്ലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ത്രിശൂർ ജില്ല വിജയികളായി.

ഐറിഷ് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബ്കളുടെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഡബ്ലിൻ യുണൈറ്റഡ് അക്കാഡമിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ബ്ലാഞ്ചാർഡ്‌സ്‌ടൗൺ TYT Allstars വിജയികളായി.

മൈൻഡ് ഫുട്ബോൾ ടൂർണമെന്റിന്റെ സ്പോൺസറായ ഫീൽ അറ്റ് ഹോം ( പ്രദീപ് ചന്ദ്രൻ ) വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും നൽകി. ഫുട്ബോൾ ടുർണമെന്റ് കോർ കംമെറ്റി അംഗങ്ങളായ ജോസ് പോളി, ജെയ്‌മോൻ പാലാട്ടി, ആൽഡസ് ദാസ് എന്നിവർ എല്ലാവരോടുമുള്ള മൈൻഡിന്റെ നന്ദിയും സ്നേഹവും അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
                









































