ഡബ്ലിൻ : പുതുവർഷപ്പുലരിയെ ആഘോഷമാക്കി അയർലണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ 2023നെ വരവേൽക്കുന്നതിനായി നിരവധി പേർ ഒത്തുകൂടി.
ഡബ്ലിൻ നോർത്ത് വാൾ യിൽ നടന്ന പുതുവത്സരാഘോഷത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്.
അതേ സമയം, ഡബ്ലിനിലെ ന്യൂ ഇയർ ഫെസ്റ്റിവലിൽ തലസ്ഥാനത്ത് 40,000 വിദേശ സന്ദർശകരെത്തിയെന്നാണ് കണക്കാക്കുന്നത്. ഗവിൻ ജെയിംസും ലൈറയും അവതരിപ്പിച്ച വെഫായിരുന്നു പ്രധാന ആഘോഷ കേന്ദ്രം. തെരുവ് കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാ പ്രകടനങ്ങളും ഏറെ ആകർഷകമായി.
കോബ്ലെസ്റ്റോണിലെ ട്രഡീഷണൽ ബ്ലൂഗാസ് ട്യൂൺസ്, 37 ഡോസൺ സ്ട്രീറ്റിലെ ക്യാൻ ക്യാൻ വണ്ടർലാന്റ്, കോമഡി ക്ലബ് ക്രെയ്ക് ഡെൻ ഇൻ വർക്ക്മാൻസ്, ദി കാംഡനിലെ മാറേഡ് പാർട്ടി എന്നിവയും ആഘോഷത്തിന്റെ മികവു കൂട്ടി. കോർക്കിൽ, ദി സ്പിരിറ്റ് ഓഫ് ഡൂളനിൽ ബോട്ട് പാർട്ടിയും മെട്രോപോൾ ഹോട്ടലിൽ ഒരു ന്യൂ ഇയർ ഈവ് ഗാല ബോളും അരങ്ങേറി.ആഷ്, ടോം ന്നൻ, ലൈറ, 60കളിലെ ഐക്കൺ ഡോണോവൻ, ആർ ടി ഇ കൺസേർട്ട് ഓർക്കസ്ട്രയുമുണ്ടായിരുന്നു. നോർത്ത് വാൾ യിൽ നിന്ന് മാർട്ടി മോറിസിയുടെ അവതരണവുമുണ്ടായി.
പുതുവത്സര ദിനത്തിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. വാരാന്ത്യത്തിൽ കുടുംബങ്ങൾക്കനുയോജ്യമായ സംഗീതവും വിനോദ പരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്.
ന്യൂസിലന്റ് ,ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതുവത്സര ആഘോഷങ്ങൾ നടന്നു. രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഓസ്ട്രേലിയ അതിന്റെ ആദ്യത്തെ നിയന്ത്രണമില്ലാത്ത പുതുവത്സരാഘോഷം
സംഘടിപ്പിച്ചു. പുതുവർഷത്തെ സ്വാഗതം ചെയ്ത ലോകത്തിലെ ആദ്യ നഗരമാണ് സിഡ്നി. പ്രസിദ്ധമായ ഹാർബർ ബ്രിഡ്ജിലെ റയിൻബോ വാട്ടർ ഫോളും കരിമരുന്ന് പ്രകടനവുമെല്ലാം ഇവിടെ ആഘോഷത്തെ ആകർഷകമാക്കി.
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിൽ, കനത്ത സുരക്ഷാ സന്നാഹങ്ങളോടെ പതിനായിരക്കണക്കിന് ന്യൂ ഇയർ ആഘോഷിച്ചു. ഹോങ്കോംഗിലും നഗരത്തിലെ വിക്ടോറിയ ഹാർബറിനു സമീപവും കൗണ്ട്ഡൗണിനായി ആയിരങ്ങൾ ഒത്തുകൂടി. ഉക്രെയ്നിൽ യുദ്ധം ചെയ്യുന്ന നഗരത്തിലെ വിക്ടോറിയ ഹാർബറിനു സമീപവും കൗണ്ട്ഡൗണിനായി ആയിരങ്ങൾ ഒത്തുകൂടി.
2019ന് ശേഷമുള്ള ആദ്യത്തെ പുതുവത്സര വെടിക്കെട്ട് നടത്തി പാരിസ് ആഘോഷം കെങ്കേമമാക്കി. ചെക്ക് തലസ്ഥാനമായ പ്രാഗിൽ കരിമരുന്ന് പ്രയോഗമൊഴിവാക്കിയായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88