gnn24x7

അയർലണ്ടിന്റെ ബെസ്ററ് റിസേർച്ചർ കോണ്ട്രിബൂഷൻ അവാർഡ് നേടിയ  Dr. ജംഷീല നസീറിനെ ആദരിച്ചു 

0
199
gnn24x7

അയർലണ്ടിന്റെ ബെസ്ററ് റിസേർച്ചർ കോണ്ട്രിബൂഷൻ അവാർഡ് നേടിയ  Dr. ജംഷീല നസീറിനെ ആദരിച്ചു . മേരി – ക്യൂറി ഫെല്ലോഷിപ്പ് ജേതാവും സയൻസ് ഫെഡറേഷൻ അയർലൻഡ് (SFI ) ബെസ്ററ് റിസേർച്ചർ കോണ്ട്രിബൂഷൻ അവാർഡ് ജേതാവുമായ Dr. ജംഷീല നസീറിനെ അയർലൻഡ് കെഎംസിസി നടത്തിയ ചടങ്ങിൽവെച്ച് അഭിനന്ദിച്ചു.

2022ൽ പോസ്റ്റ് ഡോക്ടറൽ റിസേർച്ച് പഠനത്തിനായി ട്രിനിറ്റി കോളേജിൽ എത്തിയ Dr. ജംഷീല നാട്ടിൽ കൊണ്ടോട്ടി EMEA കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസർ ആണ്. തിരുരങ്ങാടി PSMO കോളേജ്, കണ്ണൂർ യൂണിവേഴ്സിറ്റി, NIT കാലിക്കറ്റ്, SN കോളേജ് കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് Dr. ജംഷീല പഠനം പൂർത്തിയാക്കിയത്. 2024 മെയ്   മാസത്തിൽ ബാഴ്‌സലോണയിൽ നടന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓഫ് വസ്ക്യൂലൈറ്റിസിൽ പ്രബന്ധം അവതരിപ്പിക്കാനും അവസരം ലഭിക്കുകയുണ്ടായിട്ടുണ്ട്.

Dr. ജംഷീലയുടെ അക്കാഡമിക് നേട്ടങ്ങളെ അഭിനന്ദിച്ചതിനോടൊപ്പം അത് മറ്റു വിദ്യാർത്ഥികൾക്കുകൂടി വലിയ പ്രചോദനണെന്ന് സംസാരിച്ചവർ ഊന്നിപ്പറഞ്ഞു. ഐഒസി അയർലൻഡ് പ്രസിഡന്റ് എംഎം ലിങ്ക്വിസ്റ്റർ DR  ജംഷീലക്കു ഉപഹാരം സമർപ്പിച്ചു. മൈഗ്രന്റ് നഴ്സസ് അയർലൻഡ് നാഷണൽ കൺവീനർ വര്ഗീസ് ജോയ്, കെഎംസിസി ജനറൽ സെക്രട്ടറി ഫവാസ് മാടശ്ശേരി,നജിം പാലേരി, ആശിഖ്, ബിന്യമിൻ, അഫ്നാസ് കൊല്ലം, അൻസാസ് അബുബക്കർ, ജൗഹറ, റോഷ്‌നി, മുഹമ്മദ് അൻസാരി, ഒഐസിസി ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ട്രഷറർ സുബിൻ ഫിലിപ്, കെഎംസിസി ട്രഷറർ അർഷാദ് ടികെ, അഡ്വക്കേറ്റ് നസീർ കേയി തുടങ്ങിയവർ സംസാരിച്ചു.

മുൻ തിരുരങ്ങാടി MLA സി.പി.കുഞ്ഞാലിക്കുട്ടി കെയിയുടെ മകനായ അഡ്വക്കേറ്റ് നസീർ കേയിയാണ് ജംഷീലയുടെ ഭർത്താവ്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7