രാജ്യവ്യാപകമായി എല്ലാ കൗണ്ടികളിലും താമസിക്കുന്ന വ്യക്തികൾക്കുള്ള ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിഷനുകൾ പുതുക്കുന്നതിനുള്ള ഉത്തരവാദിത്തം ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ (GNIB) നിന്ന് നിയമ വകുപ്പിൻ്റെ രജിസ്ട്രേഷൻ ഓഫീസ് ഓഫ് ഇമിഗ്രേഷൻ സർവീസ് ഡെലിവറിയിലേക്ക് (ISD) മാറുന്നു. ഇത് നവംബർ 4-ന് പ്രാബല്യത്തിൽ വരും.
2024 നവംബർ 04 മുതൽ രാജ്യവ്യാപകമായി എല്ലാ അപേക്ഷകരും ISD ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കണം. ഇതോടെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഇമിഗ്രേഷൻ അനുമതി പുതുക്കുന്നതിന് ബർഗ് ക്വയ് രജിസ്ട്രേഷൻ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല.
കൗണ്ടികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. നിങ്ങളുടെ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും നിങ്ങൾ അപ്‌ലോഡ് ചെയ്യണം, അല്ലാത്തപക്ഷം നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യാൻ കഴിയില്ല. IRP കാർഡ് കാലഹരണപ്പെടുന്നതിന് 12 ആഴ്‌ച മുമ്പ് അപേക്ഷകൾ നൽകാവുന്നതാണ്. ഇമിഗ്രേഷൻ സർവീസ് വെബ്‌സൈറ്റ് ഓൺലൈൻ അപേക്ഷകൾക്ക് ഒരു തത്സമയ പ്രോസസ്സിംഗ് അപ്‌ഡേറ്റ് നൽകും. ലഭ്യമാകുന്ന മുറയ്ക്കാണ് അപേക്ഷകൾ പ്രോസസ്സ് ചെയ്യപ്പെടുന്നത്.
ആദ്യ രജിസ്ട്രേഷനും താമസാനുമതി പുതുക്കുന്നതിനുമുള്ള €300 രജിസ്ട്രേഷൻ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ചില അപേക്ഷകരെ ഒഴിവാക്കിയിരിക്കുന്നു:
• അഭയാർത്ഥി പദവിയുള്ളവർ.
• സബ്സിഡിയറി പ്രൊട്ടക്ഷൻ സ്റ്റാറ്റസ് ഉള്ളവർ.
• ഇൻ്റർനാഷണൽ പ്രൊട്ടക്ഷൻ ആക്ട് 2015-ൻ്റെ സെക്ഷൻ 49 പ്രകാരം തുടരാൻ ലീവ് ഉളളവർ.
• 16 നും 18 നും ഇടയിൽ പ്രായമുള്ളവർ.
• ഒരു ഐറിഷ് പൗരൻ്റെ ജീവിതപങ്കാളി.
• ഒരു EU പൗരൻ്റെ കുടുംബാംഗം
• താൽക്കാലിക സംരക്ഷണത്തിൻ്റെ ഗുണഭോക്താവായി സംസ്ഥാനത്ത് താമസിക്കുന്നവർ (ഉക്രേനിയൻ പൗരന്മാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർ).
നിങ്ങളുടെ പുതിയ IRP കാർഡ് നിങ്ങളുടെ അപേക്ഷയ്‌ക്കൊപ്പം നൽകിയിരിക്കുന്ന വിലാസത്തിലേക്ക് പോസ്റ്റ് മുഖേനെ എത്തിക്കും. ഇതിനായി Eircode ഉൾപ്പെടെ പൂർണ്ണവും കൃത്യവുമായ ഒരു വിലാസം നൽകേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഒരു അപ്പാർട്ട്മെൻ്റ് ബ്ലോക്കിലാണ് താമസിക്കുന്നതെങ്കിൽ, മുഴുവൻ അപ്പാർട്ട്മെൻ്റ് വിലാസത്തോടൊപ്പം അപ്പാർട്ട്മെൻ്റ് നമ്പറും ഉൾപ്പെടുത്തണം.
അതേസമയം, ഡബ്ലിൻ, മീത്ത്, കിൽഡെയർ, വിക്ലോ, കോർക്ക് / ലിമെറിക്ക് എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിഷനുകൾ ആദ്യമായി രജിസ്റ്റർ ചെയ്യുന്നതിന് ഡബ്ലിനിലെ ബർഗ് ക്വേയിൽ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുന്ന രീതി തുടരും. നിങ്ങൾ മറ്റേതെങ്കിലും കൗണ്ടിയിൽ താമസിക്കുന്നവരാണെങ്കിൽ, ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിഷനുകൾ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി പ്രാദേശിക ഗാർഡ ഇമിഗ്രേഷൻ ഓഫീസുമായി ബന്ധപ്പെടുക.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb