ആദിൽ അൻസാർ ആലപിച്ച “കനവിലോരോണം” ആൽബം തിരുവോണ ദിനത്തിൽ റിലീസ് ചെയ്തു. ആദിൽ അൻസാറിന്റെ യൂട്യൂബ് ചാനലികൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗ്രാമീണ ഓണത്തിൻ്റെ ഓർമകളിലേക്ക് ഒരിക്കൽ കൂടി മലയാളികളെ കൂട്ടികൊണ്ട് പോകുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
“പൊന്നിൻ ചിഹ്നം ഉണർന്നല്ലോ…” എന്ന് തുടങ്ങുന്ന ഈ ഗാനം ഇതിനോടകം തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രശസ്ത കവി ഉമേഷ് കൃഷ്ണൻറെ വരികൾക്ക് പവിത്രൻ ആമച്ചലാണ് സംഗീതം നൽകിയിരിക്കുന്നത്. അയർലണ്ടിലെ
Wavefarm Studios, Station Studios എന്നിവിടങ്ങളിലും ഊരൂട്ടമ്പലം ബേതേൽ ഓഡിയോസിലുമായാണ് പാട്ടിൻ്റെ റെക്കോർഡിംഗ് പൂർത്തീകരിച്ചിരിക്കുന്നത്.
കീർത്തന, ശ്രാവന്തിക, സംഗീത, വേണുനാഥ്, ദീപക്, സാദിക് എന്നിവരാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. ജിയോ അലക്‌സും സഞ്ജയ് കുമാറും എഡിറ്റിംഗും വിഎഫ്‌എക്‌സും നിർവഹിച്ചിരിക്കുന്നു.









































