gnn24x7

കെ.എം.എ ഗോൾഡൻ കപ്പ്; ബ്ലാഞ്ച് എഫ്.സി ജേതാക്കൾ  

0
96
gnn24x7

കിൽക്കെനി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഒന്നാമത് ഗോൾഡൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ബ്ലാഞ്ച് എഫ്.സി ചാമ്പ്യന്മാരായി. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റിപ്പബ്ലിക് ഓഫ് കോർക്ക് ഫുട്ബോൾ ക്ലബ്ബിനെ( cork FC ) തോൽപ്പിച്ചാണ് ബ്ലാഞ്ച് എഫ്.സി കെഎംഎ ഗോൾഡൻ കപ്പിൽ മുത്തമിട്ടത്.

അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി അയ്മൻ അജ്മലിനെയും, ഗോൾകീപ്പർ ആയി റോൺ ജോയിയെയും, മികച്ച പ്രതിരോധ താരമായി അമൽ പ്രമോദിനെയും തിരഞ്ഞെടുത്തു. മൂവരും ബ്ലാഞ്ച് എഫ്സി താരങ്ങളാn

4

കിൽക്കെനി മുൻ മേയർ Clr Andrew McGuinness, സെന്റ് കാൻസിസ് ചർച്ച് വികാരി ഫാദർ Jim Murphy എന്നിവർ ചേർന്നു വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. കിൽക്കെനി ഡിസ്ട്രിക്ട്  ഫുട്ബോൾ ലീഗ് ഒഫീഷ്യൽസായ Mr. Frank, Mr.kevin എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

കെഎംഎ വൈസ് പ്രസിഡന്റ് ഷിബു ജോർജ് നന്ദി പ്രകാശനം നടത്തി. കെഎംഎ ഭാരവാഹികളായ ജോമി ജോസ്, ലിഥിൻ ജോൺ, സുബിൻ, ടോണി, മെറിൻ, നിധീഷ്, ജിതിൻ, സുരേഷ്, മുനീർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Tlentzource Healthcare, KRS catering എന്നിവരാണ് ടൂർണമെന്റ് സ്പോൺസർ ചെയ്തത്.

Follow Us on Instagram!

GNN24X7 IRELAND :

🔗

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7