അയർലൻണ്ട്: കോവിഡ് 19ൻറെ ലക്ഷണങ്ങൾ അറിഞ്ഞ് സ്വയം സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഹെൽത്ത് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി. പനിയോ വരണ്ട ചുമയോ പനി പോലുള്ള ലക്ഷണങ്ങളോ അനുഭവപ്പെടാൻ തുടങ്ങിയാൽ ദയവായി വീട്ടിൽ തുടരണമെന്നും മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്തരുതെന്നും ഹെൽത്ത് ഡിപ്പാർട്മെൻറ് ട്വീറ്റ് ചെയ്തു.
പൊതുജനാരോഗ്യ ഉപദേശവുമായി സഹകരിച്ച് ഉടൻ തന്നെ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും ഒരു PCR അല്ലെങ്കിൽ ആന്റിജൻ ടെസ്റ്റിന് വിധേയമാകണമെന്നും ട്വീറ്റിൽ നിർദേശിച്ചിട്ടുണ്ട്.
https://twitter.com/roinnslainte/status/1479362176049688576