ഐറിഷ് പാർലമെന്റിൽ പ്രസംഗിച്ചതിൻ്റെ സന്തോഷത്തിൽ കൊച്ചി കടവന്ത്ര സ്വദേശി മിട്ടു ഫാബിൻ ആലുങ്കൽ. അയർലൻഡിൽ കുടിയേറുന്ന നഴ്സുമാരുടെ വിജയകഥ നഴ്സിങ് ദിനാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 17 വർഷം മുൻപാണ് കടവന്ത്ര സ്വദേശി മിട്ടു ഫാബിൻ ആലുങ്കൽ അയർലൻഡിൽ എത്തിയത്. ഡബ്ലിനിൽ നഴ്സിങ് ഹോമിൽ ഡയറക്‌ടർ ഓഫ് നഴ്സിങ് ആയി ജോലി നോക്കുന്നു. അയർലൻഡിലേക്കു കുടിയേറുന്ന നഴ്സുമാരെ സഹായിക്കുന്ന സംഘടനാ പ്രതിനിധിയും നഴ്സസ് ആൻഡ് മിഡ്‌വൈഫ് ബോർഡ് ഓഫ് അയർലൻഡ് അംഗവുമാണ്.
ഇന്ത്യയിൽ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച താൻ എങ്ങനെ അയർലൻഡിൽ എത്തി എന്ന കഥയാണു മിട്ടു പങ്കുവച്ചത്. നഴ്സിങ് ജോലി, അയർലൻഡിൽ നേരിട്ട പ്രതിബന്ധങ്ങൾ ഇവയൊക്കെ പറഞ്ഞു. പരേതരായ ഫാബിൻ ലോപ്പസ് ഷീല ആലുങ്കൽ ദമ്പതികളുടെ മകളാണ്. ഭർത്താവ് ഷിബു അയർലൻഡിൽ നഴ്സ് മാനേജരാണ്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb