gnn24x7

ക്രാന്തി വാട്ടർ ഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ജൂൺ രണ്ടിന് ഡബ്ലിനിൽ

0
248
gnn24x7

 

ഷാജു ജോസ് 

ഡബ്ലിൻ : അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്കായി ക്രാന്തിയുടെ വാട്ടർഫോർഡ്,കിൽക്കെനി  യൂണിറ്റുകൾ സംയുക്തമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ രണ്ടിന് നടത്തുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഡബ്ലിനിലെ അൽസാ ക്രിക്കറ്റ് ഗ്രൗണ്ടാണ്  ആവേശകരമായ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. ഇരു യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച സീസൺ വൺ ടൂർണമെൻറ് ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആവേശകരമായ സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ അയർലണ്ടിലെ മുഴുവൻ ക്രിക്കറ്റ് ടീമുകളെയും സ്വാഗതം ചെയ്യുന്നു. ടൂർണമെന്റിന്റെ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനുമായി ബന്ധപ്പെടുക.

ജിത്തിൻ റാഷിദ് 0874845884

രാഹുൽ രവീന്ദ്രൻ 0892740770

ഷെർലൊക്ക് ലാൽ 0873323191

ദയാനന്ദ് കെ വി 0894873070.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7