കിൽക്കെനി: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം . തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടുകൂടി മെയ്ദിന പരിപാടികൾ മെയ് രണ്ടിന് വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു.കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.കില്‍ക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബിൽ വൈകിട്ട് ആറുമണിക്കാണ് പരിപാടികൾ ആരംഭിക്കുന്നത്.

അന്താരാഷ്ട്ര തൊഴിലാളി ദിന ആഘോഷങ്ങളോടനുബന്ധിച്ച് മലയാളിയുടെ ജനകീയ പാട്ടു പാരമ്പര്യത്തിന്റെ മുഖമായ പ്രശസ്ത ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറുന്നതാണ്.
ഐറിഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട KRS കാറ്ററിംഗ് ഗ്രൂപ്പിൻറെ രുചികരമായ നാടൻ ഭക്ഷണശാലയും പരിപാടിക്കായി എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.പപ്സും പഴംപൊരിയും ബീഫ് കട്ട്ലെറ്റും ഉൾപ്പെടുന്ന സ്നാക്സും ചിക്കൻ ബിരിയാണിയും കള്ളപ്പവും ബീഫ് കറിയും ചിക്കൻ കറിയും പോർക്ക് ഫ്രൈ തുടങ്ങി നാവിൽ കൊതിയൂറും വിഭവങ്ങൾ മിതമായ നിരക്കിൽ KRS കാറ്ററിംഗ് ഒരുക്കുന്നുണ്ട്.കുട്ടികൾക്ക് പ്രത്യേക കിഡ്സ് മീലും ലഭ്യമാണ്.

മെയ്ദിന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി
കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































