ഡബ്ലിൻ : അയലൻഡ് ടെന്നീസ് ക്രിക്കറ്റിലെ ചാമ്പ്യൻമാരുടെ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടീം കോൺഫിഡന്റ് ലുക്കൻ ക്രിക്കറ്റേഴ്സ്. തുടച്ചയായി രണ്ടാം തവണയാണ് LCC ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ 2 വർഷത്തെ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ തോൽവിയറിയാതെ വിജയിക്കുന്ന ഒരേയൊരു ടീമെന്ന അത്യപൂർവ്വ നേട്ടം കരസ്ഥമാക്കാനും LCC-ക്കായി . ഓൾ അയർലൻഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഈ വർഷം ഏകദേശം നാൽപതോളം ടീമുകൾ, ഇരുപതിൽപരം ടൂർണമെന്റുകളിൽ പങ്കെടുക്കുകയും അതിൽ വിജയികൾ ആയ എട്ട് ടീമുകൾ മാത്രമാണ് ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന് യോഗ്യത നേടാനായത്.
ഗ്രൂപ്പ് സ്റ്റേജിൽ AMC, SANDYFORD STRICKERS, TSK ടീമുകളെ ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ പരാജയപ്പെടുത്തിയ LCC, ഫൈനലിൽ KCC -യെ തോൽപ്പിച്ചാണ് കിരീടം നിലനിർത്തിയത്. LCC- യുടെ വിഷ്ണു ഫൈനലിലെ man of the match ആയി തിരഞ്ഞെടുക്കപ്പെട്ടു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb