gnn24x7

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025’ ഓഗസ്റ്റ് 15,16,17 തിയതികളിൽ നടക്കും

0
224
gnn24x7

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ’ ഈ വർഷം ഓഗസ്റ്റ് 15,16,17 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കോട്ടയം പാമ്പാടി, ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും കൺവെൻഷന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് വികാരി ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു.

Location: Limerick Race Course,Green mount park Patrickswell, V94K858

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570

മോനച്ചൻ നാരകത്തറ : 0877553271

ജോഷൻ കെ.ആന്റണി: 0899753535

വാർത്ത : ബിനു ജോസഫ് (പി.ആർ.ഒ)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7