gnn24x7

ലൂക്കൻ തിരുനാൾ ഇന്ന്… ഒരുക്കങ്ങൾ പൂർത്തിയായി

0
500
gnn24x7


ഡബ്ലിൻ :ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുന്നാളും, തോമാസ്ലീഹായുടെ തിരുന്നാളും സംയുക്തമായി ലൂക്കൻ ഡിവൈൻ മേഴ്‌സി പള്ളിയിൽ ആഘോഷിക്കും. സെപ്റ്റംബർ 8 ഞായർ ഉച്ചകഴിഞ്ഞ് 2 ന് ആരാധന, ജപമാല, ലദീഞ്ഞ്‌, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. ഫാ. ജോമോൻ കാക്കനാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ.ബിജു ഇഗ്‌നേഷ്യസ് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. ഡബ്ലിൻ ഡ്രംസിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിന് കൊഴുപ്പേകും. നേർച്ച വിതരണമുണ്ടാകും.

വൈകിട്ട് 5.30 ന് താല കിൽനമന ഹാളിൽ വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നിരവധി കലാപരിപാടികൾ അരങ്ങേറും. ലൂക്കൻ ഗായകസംഘം പഴയ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന ഗാനമേള,സ്നേഹവിരുന്ന് എന്നിവയുമുണ്ടാകും. തിരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. സെബാൻ വെള്ളാമത്തറ, ട്രസ്റ്റിമാരായ സിറിൾ തെങ്ങുംപള്ളിൽ, സുരേഷ് സെബാസ്റ്റ്യൻ, സെക്രട്ടറി ജെസ്സി റോയി പേരയിൽ, തിരുനാൾ കമ്മിറ്റി കൺവീനർമാരായ ബൈജു പ്ലാത്തോട്ടം, സന്തോഷ്‌ കുരുവിള എന്നിവർ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7