ഡബ്ളിൻ: വൈദ്യുത തകരാറുമൂലം ഡബ്ലിനിലെ ലുവാസ് ചുവപ്പ് പച്ച എന്നീ രണ്ട് ലൈനുകളിലും ഭാഗികമായി ഗതാഗതം നിർത്തിവച്ചു.
ചുവപ്പ്, പച്ച ലൈനുകൾ കൂടിച്ചേരുന്ന മാർൽബറോ സ്ട്രീറ്റിലെ വൈദ്യുത സാങ്കേതിക തകരാർ കാരണമാണ് രാവിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടായത്.
റെഡ് ലൈൻ നിലവിൽ ടാലാഗിനും സ്മിത്ത്ഫീൽഡിനുമിടയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്, സ്മിത്ത്ഫീൽഡിനും കൊനോലി സ്റ്റേഷനും ഇടയിൽ ഒന്നും കൃത്യമായ പ്രവർത്തനങ്ങൾ നടന്നില്ല.
ഗ്രീൻ ലൈൻ സേവനങ്ങൾ ബ്രൈഡ്‌സ് ഗ്ലെൻ മുതൽ സെന്റ് സ്റ്റീഫൻസ് ഗ്രീൻ വരെയും ഡൊമിനിക് സ്ട്രീറ്റ് മുതൽ ബ്രൂംബ്രിഡ്ജ് വരെയും മാത്രമാണ് പ്രവർത്തിക്കുന്നത്. സെന്റ് സ്റ്റീഫൻസ് ഗ്രീനും ഡൊമിനിക് സ്ട്രീറ്റും തമ്മിൽ സേവനങ്ങളൊന്നുമില്ല. ഗതഗതത്തിൽ കാര്യമായ ബുദ്ധിമുട്ട് നേരിടുമെന്ന് അധികാരികൾ കരുതുന്നുണ്ട്. ദീർഘയാത്രകൾ ചെയ്യുന്നവരും അത്യാവശ്യ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.