gnn24x7

മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് അയർലൻഡിൽ പുതിയ ഇടവക; പോർട്ട് ലീഷ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന് തുടക്കമായി

0
32
gnn24x7

പോർട്ട് ലീഷ്: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ അയർലൻഡിലെ പോർട്ട് ലീഷിൽ പുതിയ ഒരു HOME കോൺഗ്രിഗേഷന് തുടക്കമായി. ഭദ്രാസനാധിപനായ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ‌് കോൺഗ്രിഗേഷൻ, പോർട്ട് ലീഷ് എന്ന പേരിൽ ഈ പുതിയ കോൺഗ്രിഗേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഏബ്രഹാം മാർ സ്തേഫാനോസിന്റെ കല്പന പ്രകാരം, ഫാ. ജിത്തു വർഗീസ് കോൺഗ്രിഗേഷന്റെ വികാരിയായി നിയമിതനായി. ചെറിയ പ്രാർത്ഥനാസമൂഹമായി ആരംഭിച്ച ഈ ഇടവകയിൽ ലീഷ് കൗണ്ടിയിലെയും സമീപ സ്ഥലങ്ങളിൽ നിന്നുമുള്ള HOME വിശ്വാസികൾ അംഗങ്ങളായിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജിത്തു വർഗ്ഗീസ് – +353 894970023

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7