gnn24x7

മേയർ ബേബി പെരേപ്പാടനും കൗൺസിലർമാർക്കും മലയാളത്തിന്റെ സ്വീകരണം 

0
1101
gnn24x7

മേയറായി സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ബേബി പേരേപ്പാടനും, ഇതര കൗൺസിലുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുപ്രിയ സിങ്, പുനം റാണെ, ഫെൽജിൻ ജോസ്, ഡോ. ബ്രിട്ടോ പെരേപ്പാടൻ, തോമസ് ജോസഫ് എന്നിവർക്കും പ്രമുഖ സാംസ്‌കാരിക സംഘടനായ ‘മലയാളം’ ഹൃദ്യമായ സ്വീകരണം നൽകുന്നു.

ജൂലൈ 7 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് താലായിലെ പ്ലാസ്സാ ഹോട്ടലിൽ ചേരുന്ന യോഗത്തിൽ അയർലണ്ടിലെ ബിസിനസ്സ് ആൻഡ് എംപ്ലോയ്മെന്റ് മന്ത്രി ഈമർ ഹിഗ്ഗിൻസ് മുഖ്യാതിഥിയായി പങ്കെടുക്കും. അയർലണ്ടിലെ ഇന്ത്യൻ അംബാസ്സഡർ ശ്രീ അഖിലേഷ് മിശ്ര യോഗം ഉത്ഘാടനം ചെയ്യും. കോളം ബ്രോഫി TD ആശംസ അറിയിച്ചു സംസാരിക്കും. അയർലണ്ടിലെ വിവിധ സംഘടനകളാ പ്രതിനിധികളും ആശംസകൾ നേരുന്നതാണ്. യോഗത്തിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കു  താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

ജോജി എബ്രഹാം – 0871606720

രാജൻ ദേവസ്യ – 0870573885

ലോറൻസ് കുര്യാക്കോസ് – 0862339772 

അജിത് കേശവൻ – 0876565449

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7